Posted On
date_range Updated On
date_range എം.ജിയിൽ ക്ലറിക്കൽ അസിസ്റ്റന്‍റുമാരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നെന്ന് റിപ്പോർട്ട്
എം.ജി സർവകലാശാലയിലെ ക്ലറിക്കൽ അസിസ്റ്റന്‍റുമാരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നെന്ന് റിപ്പോർട്ട്. അനധ്യാപക നിയമനങ്ങൾ പി.എസ്‍.സിക്ക് വിട്ട ശേഷം 49 നിയമനങ്ങൾ ചട്ടം ലംഘിച്ച് നടന്നതായി ധനകാര്യ പരിശോധന വിഭാഗം 2020ൽ നൽകിയ റിപ്പോർട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൈക്കൂലി കേസിൽ പിടിയിലായ എൽസിയടക്കമുള്ളവരുടെ പേരുകൾ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നേടിയവരുടെ പട്ടികയിലുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെയും ചട്ടം ദുർവ്യാഖ്യാനം ചെയ്തുമായിരുന്നു ഇവരുടെ നിയമനങ്ങൾ.
ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.