Posted On
date_range Updated On
date_range ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ
തിരുവനന്തപുുരം: പുതുക്കാട്-തൃശൂർ സെക്ഷനിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-പുണെ ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22149) നവംബർ 10 വരെ ഈ റൂട്ടിൽ 40 മിനിറ്റ് വൈകും.
തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653) നവംബർ 11ന് 40 മിനിറ്റും കൊച്ചുവേളി-ലോകമാന്യതിലക് ടെർമിനൽ ദ്വൈവാര എക്സ്പ്രസ് നവംബർ 9,13 ദിവസങ്ങളിൽ 40 മിനിറ്റും വൈകും. ഇതേ ട്രെയിനുകൾ പുതുക്കാട്-ഒല്ലൂർ സെക്ഷനിൽ അടുത്ത ആഴ്ചയിലും വൈകിയാകും സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.