മാനന്തവാടി: നാലു ദിവസംകൊണ്ട് മൂന്നു ലക്ഷത്തിലേറെ പേർ ആസ്വദിച്ച് ഗോത്രവിദ്യാർഥിനിയുടെ പാട്ട്. മാനന്തവാടി കോൺവൻറ്കുന്ന് കോളനിയിലെ മണിയുടെയും രമ്യയുടെയും മകളും മാനന്തവാടി ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിനിയുമായ രേണുകയുടെ പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തിലെ തങ്കത്തോണി എന്നു തുടങ്ങുന്ന ഗാനമാണ് ഈ മിടുക്കി ആദ്യമായി പാടിയത്. ഇതിനകം ആറായിരത്തോളം പേർ ഷെയര്‍ ചെയ്തു.
വയനാട്ടിൽ ഗോത്രവിഭാഗങ്ങളിലെ പാട്ടുകാരെ പരിചയപ്പെടുത്തുന്ന എല്‍സ മീഡിയ ക്രിയേഷെൻറ ട്രൈബല്‍ മ്യൂസിക് ബാൻഡിലൂടെയാണ് രേണുക കാമറക്കു മുന്നിലെത്തിയത്.
തനിനാടൻ ഈണത്തില്‍ പാടി അവതരിപ്പിച്ചപ്പോള്‍ പരിചയക്കുറവ് എവിടെയും അനുഭവപ്പെട്ടില്ല. ഒ.ആര്. കേളു എം.എല്‍.എ ഉള്‍പ്പെടെ രേണുകയുടെ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പാട്ടുകേട്ട പലരും ഫോണിലൂടെയും വീട്ടിലെത്തിയും രേണുകയെ അഭിനന്ദനം അറിയിച്ചു. കോൺവൻറ്കുന്നിലെ നാലു സെൻറ് ഭൂമിയില്‍ ഷീറ്റിട്ട കൂരയിലാണ് രേണുകയും കുടുംബവും താമസിക്കുന്നത്. സംഗീതസംവിധായകന് ജോര്‍ജ് കോരയാണ് രേണുകയുടെ പാട്ട് െറക്കോഡ് ചെയ്ത് ഫേസ്ബുക്കിലിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.