തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ സംഘടനകളെ കൂടി ഉൾപെടുത്തി ന വോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിക്കും. ഇതിനായി ഫെബ്രുവരി 11 ന് തിരുവനന്തപു രത്ത് മൂല്യസംരക്ഷണ സമിതിയുടെ ജനറൽ കമ്മിറ്റി വിളിച്ച് ചേർക്കും. സമിതി വിപുലീകരി ക്കുന്നതിന് മുന്നോടിയായി നവോത്ഥാനമൂല്യങ്ങൾ പിന്തുടരുന്ന മുസ്ലീം, ക്രിസ്തൻ സ ംഘടനാ പ്രതിനിധികളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജ യൻറ സാന്നിധ്യത്തിൽ ചേർന്നു.
നിലവിലെ ഒൻപതംഗ സെക്രേട്ടറിയറ്റ് പ്രതിനിധികളെ കൂടി ഉൾപെടുത്തി വിപുലീകരിക്കും. നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ ജില്ലാ കമ്മിറ്റികൾ ഫെബ്രുവരി 12- 16 വരെയുള്ള തീയതികളിൽ രൂപീകരിക്കാനും മാർച്ച് 10 -15 വരെയുള്ള തീയതികളിൽ വൈകിട്ട് നാലിന് എല്ലാ ജില്ലകളിലും വിപുലമായ ബഹുജന സംഗമങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, റൈറ്റ് റവറൻറ് ധർമ്മരാജ് റസാലം, കടയക്കൽ അബ്ദുൽ അസീസ് മൗലവി, ഒ. അബ്ദുറഹ്മാൻ, തൊടിയുർ കുഞ്ഞിമൗലവി, ഫാദർ യൂജിൻ പെേരര, അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. കെ. ശാന്തകുമാരി, ഷാജി ജോർജ്ജ്, ഡോ. ഫസൽ ഗഫൂർ, പി. രാമഭദ്രൻ, ഡോ. ഹുസൈൻ മടവൂർ, ടി.പി. കുഞ്ഞുമോൻ, പി.ആർ. ദേവദാസ്, കുഞ്ഞിമുഹമ്മദ് പറപ്പൂർ, ഡോ. െഎ.പി. അബ്ദുൽ സലാം, എം. അഹമ്മദ്കുട്ടി മദനി, അഡ്വ. കെ.പി. മുഹമ്മദ്, പി. അഅബ്ദുൽ ഹക്കിം ഫൈസി, പി.കെ. സജീവ്, പി.ആർ. ദേവദാസ്, സി.പി. സുഗതൻ, എ. നസീർ എന്നിവർ സംബന്ധിച്ചു. സമിതി ചെയർമാൻ വെള്ളാപള്ളി നടേശൻ അധ്യക്ഷത വഹിച്ചു. കൺവീനർ പുന്നല ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
താൻ മുഖ്യമന്ത്രിയെന്ന നിലയിലാണ് യോഗത്തിൽ പെങ്കടുക്കുന്നതെന്നും തെൻറ സാന്നിധ്യം ഒഴിവാക്കി സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥിതിയിലേക്ക് നവോത്ഥാനമൂല്യ സമരക്ഷണ സമിതി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാറ്റത്തിൽ നവോത്ഥാനം വഹിച്ച പങ്ക് വലുതാണ്. ഇൗ സാഹോദര്യം തകർക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട്പോകണം.
ജില്ലാ തലത്തിലെ ബഹുജനകൂട്ടായ്മകൾ വിപുലമായ പങ്കാളിത്തംകൊണ്ട് വിജയിപ്പിക്കണം. മതനിരപേക്ഷ കേരളത്തിെൻറ പൂർണ്ണ പരിച്ഛദമായിരിക്കണം ജില്ലകളിൽ ദൃശ്യമാകേണ്ടത്. കേരളത്തിലെ ജനങ്ങളുടെ െഎക്യവും സാഹോദര്യവും തകർക്കാർ ഒരു ശക്തിയെയും അനുവദിക്കല്ലെന്ന പ്രഖ്യാപനമാതയി ജില്ലാ സംഗമങ്ങൾ മാറണം. ജനങ്ങളുടെ െഎക്യത്തിന് വിള്ളലുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ പ്രത്യേക അറകളിലാക്കി നിർത്താനാണ് ശ്രമം- അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഭീതിദയമായ അവസ്ഥയെ കുറിച്ച് തങ്ങൾ വിലയിരുത്തിയിരുന്നുവെന്ന് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടമായതിനാൽ സമിതിയുടെ പ്രവർത്തനത്തിൽ ശ്രദ്ധവേണമെന്ന് ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.