തിരുവനന്തപുരം: പുറംകടലിൽ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും അതിനടുത്തുള്ള കണ്ടെയ്നറുകളും നീക്കംചെയ്യൽ കാലവർഷത്തിനുശേഷം. ഡയറക്ടർ ജനറൽ ഷിപ്പിങ്ങുമായി ചീഫ് സെക്രട്ടറി അടക്കമുള്ളവർ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തീരത്തടിഞ്ഞ എല്ലാ കണ്ടെയ്നറുകളും കസ്റ്റംസിന് കൈമറും. നിലവിൽ 20 കണ്ടെയ്നറുകൾ കൈമാറി. ബാക്കിയുള്ളവ കൊല്ലത്ത് എത്തിച്ച് കസ്റ്റംസിന് കൈമാറും.
കപ്പലിന്റെ ഇന്ധന അറയിലുള്ള ഇന്ധനം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കപ്പല്‍ കമ്പനി അറിയിച്ചു. അതുവരെയോ അല്ലെങ്കിൽ ചുറ്റും ബോയ സ്ഥാപിക്കുന്നത് വരെയോ കപ്പലിൽനിന്ന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. മുങ്ങിയ കപ്പലിന്റെയും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന കണ്ടെയ്നറുകളുടെയും സ്ഥാനം കൃത്യമായി കണക്കാക്കാനുള്ള സോണാർ സർവേ നടത്തുന്നുണ്ട്. കൃത്യമായി സ്ഥാനം നിശ്ചയിച്ച് അതിന് ചുറ്റും ബോയ ഇട്ട് അടയാളപ്പെടുത്തിയശേഷം മറ്റു സ്ഥലങ്ങൾ മത്സ്യബന്ധനത്തിന് അനുവാദം നൽകുന്നത് ആലോചിക്കും. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ ഭാരം കൂടുതലുള്ളതിനാൽ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയതായി പറയുന്നതിനാൽ ഇപ്പോൾ അപകടസാധ്യതയില്ല. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.