കഴക്കൂട്ടം: മണിപ്പൂരിലും ഹരിയാനയിലും യു.പിയിലെ സ്കൂളുകളിലും മതവിദ്വേഷം ആളിപ്പടരുമ്പോൾ ലോകസമൂഹത്തിന് മുന്നിൽ ഇന്ത്യ ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യർ ചേരിതിരിഞ്ഞ് ആക്രമിക്കുന്നിടത്തും വംശഹത്യക്ക് ഇരയാക്കപ്പെടുന്ന ഗ്രാമങ്ങളിലും ശ്രീനാരായണഗുരുവിന്റെ തത്ത്വം കടന്നുചെല്ലേണ്ടതുണ്ട്.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 169ാമത് ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിനെപോലെ കാലത്തെയും ജീവിതത്തെയും പുതുക്കിപ്പണിത മറ്റൊരു ഗുരുവില്ല. സാമൂഹിക ജീവിതക്രമം ബ്രാഹ്മണാധിഷ്ഠിതമായിരുന്ന കാലത്ത് അയിത്തവും അന്ധവിശ്വാസങ്ങളും ജീർണാചാരങ്ങളും ജീവിതം ദുസ്സഹമാക്കിയ കാലത്താണ് ഗുരു ജീവിച്ചത്.
ചിന്താപരമായ ഇടപെടലിലൂടെ സാമൂഹിക അസമത്വങ്ങൾ ഗുരു മാറ്റുകയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കൊടിക്കുന്നതിൽ സുരേഷ് എം.പി, എ.എ. റഹീം എം.പി, എം.എം. ഹസൻ, ഗോകുലം ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.