Posted On
date_range Updated On
date_range ദുരിതാശ്വാസ നിധി: ഗുരുവായൂര്‍ ദേവസ്വം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനാകില്ലെന്ന ഹൈകോടതി വിധിക്കെതിരേ ഗുരുവായൂര്‍ ദേവസ്വം സുപ്രിംകോടതിയില്‍. ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംഭാവന കൈമാറാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.
പ്രളയ കാലത്തും കൊവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതിനെതിരായ കേസില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിൽ വരില്ലെന്നായിരുന്നു ഹൈകോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.