2017 ജൂലൈ 27: അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭ തീരുമാനം. 2017 ഒക്ടോബർ നാല്: കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനത്തിലെ പൊലീസുകാരൻ പ്രവീണിന് അപകടം പറ്റിയ സംഭവത്തിൽ നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമേ, 20 ലക്ഷം രൂപ കൂടി കൊടുക്കാൻ മന്ത്രിസഭ തീരുമാനം. 2018 ജനുവരി 24: മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8.66 ലക്ഷം രൂപയും മകന് ജോലിയും നൽകാൻ മന്ത്രിസഭ തീരുമാനം.
2018 സെപ്റ്റംബർ ഏഴ് : ഈ മൂന്ന് തീരുമാനങ്ങളും ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകൻ ആർ.എസ്. ശശികുമാർ ലോകായുക്തയെ സമീപിച്ചു. 2019 ജനുവരി 14: പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദ പരിശോധന ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ ഫുൾ ബെഞ്ചിന്റെ വിധിന്യായം . 2022 ജനുവരി: ലോകായുക്തയിൽ കേസിന്റെ വിശദ വാദം ആരംഭിച്ചു. 2022 മാർച്ച്: വാദം പൂർത്തിയായി വിധിപറയാനായി മാറ്റി വെച്ചു.
എന്നാൽ, ഉത്തരവ് അനന്തമായി നീണ്ടു. ഒരുകൊല്ലമായിട്ടും വിധിപറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ ഹൈകോടതിയിലെത്തി. വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുമ്പ് വിധി പ്രഖ്യാപിക്കണം എന്ന് ഹൈകോടതിയുടെ നിർദേശം. 2022 മാര്‍ച്ച് 31: ഭിന്നവിധിക്ക് പിന്നാലെ, ഹരജി മൂന്ന് അംഗ ബെഞ്ചിന് വിട്ടു വീണ്ടും ഉത്തരവായി. 2023 ആഗസ്റ്റ് എട്ട്: മൂന്നംഗ ബെഞ്ച് വാദം പൂർത്തിയാക്കി ഹരജി വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.