കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ നിർമാതാവ് വഞ്ചന കേസിൽ ആശ്വാസം. സംവിധായകൻ എബ്രിഡ് ഷൈനിനും നിവിൻ പോളിക്കുമെതിരായ വഞ്ചന കേസ് ഹൈകോടതി സ്റ്റേ ചെയ്തു. സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുവെന്നാണ് നിർമാതാവ് നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ആഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈകോടതിയെ സമീപിച്ചത്. എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ തലയോലപ്പറമ്പ് പൊലീസ് ഷംനാദിന്റെ പരാതിയിൽ അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും എബ്രിഡ് ഷൈനും നിവിൻ പോളിയും ഹൈകോടതിയിൽ വാദിച്ചു.
സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെ അനാവശ്യയി ഇതേ കേസ് പൊലീസ് അന്വേഷിക്കുകയാണെന്നും നിവിൻ പോളിയും എബ്രിഡ് ഷൈനും കോടതിയിൽ ഉന്നയിച്ചു. ഇത് പരിഗണിച്ചാണ് കേസ് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷംനാസിന്‍റെ പരാതിയിലാണ് തലയോലപറമ്പ് പൊലീസ് കേസ് അന്വേഷണവുമായി മുന്നോട്ടുപോയത്. തന്റെ പക്കൽ നിന്നും 1.90 കോടി രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്നാണ് ഷംനാസിന്‍റെ പരാതി. നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.