കേരളത്തിന്​ 2.5 ലക്ഷം ഡോസ്​ വാക്​സിൻ നൽകി റിലയൻസ്​

തിരുവനന്തപുരം: കേരളത്തിന്​ 2.5 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിൻ നൽകി റിലയൻസ്​ ഫൗണ്ടേഷൻ. കോവിഷീൽഡ്​ വാക്​സിനാണ്​ സംസ്ഥാനത്തിന്​ കൈമാറിയത്​. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം അറിയിച്ചത്​.

ഈ വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് റിലയൻസ് ജിയോ കേരള മേധാവി കെ.സി നരേന്ദ്രനും, റിലയൻസ് റീട്ടെയിൽ കേരള മേധാവി സി.എസ് അനിൽ കുമാറും ചേർന്ന് കൈമാറി. വാക്സിൻ സ്റ്റോക്കുകൾ നാളെ (ആഗസ്റ്റ് 12) കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപറേഷൻ എറണാകുളം വെയർഹൗസിൽ എത്തും.

കേരളത്തിന്‍റെ വാക്സിൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണക്ക്​ റിലയൻസ് ഫൗണ്ടേഷനോട് ഹൃദയപൂർവം നന്ദി പറയുന്നുവെന്ന്​ പിണറായി വിജയൻ ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Reliance gives 2.5 lakh doses of vaccine to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.