കണ്ണൂർ: യു.ഡി.എഫിൽ ചേരാൻ ആഗ്രഹിക്കുന്നയാൾ സ്ഥാനാർഥിയെ തള്ളിപ്പറയരുതെന്നും ഇതംഗീകരിക്കാൻ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. യു.ഡി.എഫിന്റെ നയങ്ങളോട് അൻവർ യോജിക്കുന്നുണ്ടോയെന്നും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എങ്ങനെ ശരിയാവുമെന്നും അദ്ദേഹം ചോദിച്ചു. നിലമ്പൂരിൽ പി.വി. അൻവർ സ്വീകരിച്ച നിലപാടുകളോട് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിയിൽ വരാൻ ആഗ്രഹിക്കുന്നെങ്കിൽ യു.ഡി.എഫിന്റെ നയങ്ങളോട് അൻവർ ആദ്യം യോജിക്കണം. എൽ.ഡി.എഫിനും സർക്കാറിനുമെതിരെ ആക്ഷേപമുയർത്തിയാണ് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ചത്. ഹൈക്കമാൻഡുമായും മുൻ കെ.പി.സി.സി പ്രസിഡന്റുമായും എല്ലാം ചർച്ച നടത്തിയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. എന്നിട്ട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ ചോദ്യത്തിന് അൻവർ ഉത്തരം പറയണം. എൽ.ഡി.എഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുകയെന്ന് എല്ലാവർക്കും അറിയാം. സർക്കാറിനെതിരെ യു.ഡി.എഫ് സ്വീകരിച്ച നയങ്ങളോടാണ് യോജിക്കേണ്ടത്. തീരുമാനങ്ങൾ വ്യക്തിയുടേതല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.