കെ. റെയിലിനെതിരെ നാലു ജില്ലകളിൽ സ്ഥിരം സമരവേദി, നിയമസഭ ചേരണമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: കെ. റെയിൽ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ ചേരണമെന്ന ആവശ്യവുമായി യു.ഡി.എഫ്. റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും  ഇന്ന് ചേർന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി ‍യോഗം തീരുമാനിച്ചു.

പദ്ധതിക്കെതിരെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ സ്ഥിരം സമരവേദിയുണ്ടാക്കും. യു.ഡി.എഫ് നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കാനും യോഗത്തില്‍ ധാരണയായി.

ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. 

കെ. റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിയാനും യു.ഡി.എഫ് യോഗം ആഹ്വാനം ചെയ്തു. 

Tags:    
News Summary - Regular protests against the K. rail in four districts - udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.