കോഴിക്കോട്: സംസ്ഥാനത്ത് രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും നിരത്തിലുള്ള സ്വകാര്യ വാഹ നങ്ങളുടെ കണക്ക് ചോദിച്ചാൽ മോട്ടോർ വാഹനവകുപ്പും മന്ത്രിയും ഒരുമിച്ച് കൈമലർത്തും. ക ാലാവധി കഴിഞ്ഞ 6,14,681 സ്വകാര്യ വാഹനങ്ങൾ ഉണ്ടെന്ന് പറയുമ്പോഴും എത്രയെണ്ണം റോഡിൽ ഇപ്പോഴു ം ഓടുന്നുണ്ടെന്ന് അറിയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിൽനിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചിരിക്കുന്നത്. പരിശോധനക്കിടെ ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർവാഹന വകുപ്പ് പിടികൂടാറുണ്ടെന്നും മന്ത്രി പറയുന്നു.
എന്നാൽ, രജിസ്ട്രേഷൻ കാലവധിയായ 15 വർഷം കഴിഞ്ഞിട്ടും പുതുക്കാതെ വാഹനമോടിച്ചാലും ശക്തമായ നടപടി സ്വീകരിക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. വണ്ടി പിടിച്ചെടുക്കുക അല്ലെങ്കിൽ 2000 രൂപ പിഴ ചുമത്തുക എന്നാണ് നിയമം. പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലും പരിസരത്തും നിറഞ്ഞ് അത് മറ്റൊരു പ്രശ്നമായി തുടങ്ങിയതോടെ വണ്ടി പിടിച്ചെടുക്കാറില്ല. ഫലത്തിൽ 2000 രൂപ പിഴയടച്ചാൽ കാലവധി കഴിഞ്ഞ വാഹനം നിരത്തിലിറക്കിയതിെൻറ പൊല്ലാപ്പ് ഒഴിവായിക്കിട്ടും. ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധനകളും മോട്ടോർ വാഹന വകുപ്പിെൻറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ടാണ് പരിശോധനകൾ നടത്താതിരിക്കാനുള്ള കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
രജിസ്ട്രേഷൻ നമ്പറുകളുടെ പാറ്റേൺ കണ്ടാൽ വാഹനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ഏകദേശ ധാരണ ലഭിക്കുമെന്നും മൊബൈലിലുള്ള പ്രത്യേക അപ്ലിക്കേഷൻ വഴി പരിശോധിച്ചാൽ കൃത്യം വിവരം ലഭിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. കാലാവധി കഴിഞ്ഞ വാഹനങ്ങൾ വീണ്ടും ടെസ്റ്റിനു നൽകി രജിസ്ട്രേഷൻ പുതുക്കൽ ചെലവുള്ള കാര്യമായതിനാൽ ഭൂരിഭാഗം പേരും വാഹനങ്ങൾ പൊളിക്കാൻ നൽകലാണ്.
ഇത്തരത്തിൽ പൊളിക്കാൻ കൊടുക്കുന്ന വാഹനങ്ങളുടെ ആർ.സി ബുക്കുകൾ ആർ.ടി ഓഫിസുകളിൽ തിരിച്ചേൽപിക്കണമെന്നാണ് ചട്ടം. കൃത്യമായി അതുണ്ടാവാത്തതു കൊണ്ടാണ് രജിസ്ട്രേഷൻ കഴിഞ്ഞ വാഹനങ്ങളുടെ എണ്ണം ഇത്രയധികം കാണുന്നതെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.