കണ്ണൂർ: ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ റെക്കോഡ് നേട്ടം കൈവരിക്കാൻ കേരളത്തിനായെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് ഡി.ടി.പി.സി മുഖേന നടപ്പാക്കുന്ന കാട്ടാമ്പള്ളി കയാക്കിങ് ടൂറിസം സെന്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2022 ആദ്യപകുതിയിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനത്തിനായി. ടൂറിസം മേഖല 72.48 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. കൂടുതൽ സഞ്ചാരികളെത്തുന്നത് എറണാകുളം ജില്ലയിലാണ്. മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട, കാസർകോട് എന്നീ അഞ്ചു ജില്ലകളിലേക്കും സഞ്ചാരികളുടെ റെക്കോഡ് വരവാണ്.
വിനോദസഞ്ചാര മേഖല ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാനാണ് പ്രാദേശിക ടൂറിസം പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകുന്നത്. കാട്ടാമ്പള്ളി മികച്ച ടൂറിസം സാധ്യതയുള്ള പ്രദേശമാണ്. കാട്ടാമ്പള്ളിയും അതിനോട് ചേർന്ന പ്രദേശങ്ങളും ചേർത്ത് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.