തിരുവനന്തപുരം: കെട്ടിടനിര്‍മാണത്തില്‍ കെ.എസ്.ആര്.ടി.സിക്ക് 1.39 കോടി രൂപ നഷ്ടം വരുത്തിയ മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്. ഇന്ദുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ ധനകാര്യ പരിശോധനവിഭാഗത്തിെൻറ ശിപാർശ. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്. എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിെൻറ നിര്‍മാണത്തിലാണ് ഗുരുതര വീഴ്ചയുണ്ടായത്.
കെട്ടിടത്തിെൻറ അടിത്തറക്ക് ഉറപ്പില്ലെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് പണം നല്കാന് ശിപാര്‍ശ ചെയ്തെന്നാണ് കണ്ടെത്തല്‍. കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമാണ്. കെട്ടിടത്തിെൻറ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പരിശോധനവിഭാഗത്തിെൻറ റിപ്പോർട്ടിലുള്ളത്. പി.ഡബ്ല്യു.ഡി, കെ.എസ്.ആർ.ടി.സി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെൻഡറിൽ പങ്കെടുക്കാൻ മുൻ ചീഫ് എൻജിനീയർ അനുവദിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്്.
ചീഫ് എന്‍ജിനീയര്‍ അടക്കം ഉദ്യോഗസ്ഥരെ ഒന്നരവര്‍ഷം മുമ്പ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിന് ശേഷം നടന്ന അന്വേഷണത്തിലാണ് നിര്‍മാണപ്രവൃത്തികളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. കെ.എസ്.ആര്.ടി.സിയില്‍ അന്വേഷണം നടക്കവേ ഇന്ദുവിന് മറ്റൊരു കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷന് നിയമനം നല്‍കിയിരുന്നു.
എറണാകുളത്തിന് പുറമെ തൊടുപുഴ, ഹരിപ്പാട്, കണ്ണൂര്‍ ഡിപ്പോകളിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് നിര്‍മാണത്തില്‍ കരാറുകാരനെ സഹായിെച്ചന്നും തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണ കാലാവധി അനധികൃതമായി നീട്ടിനല്‍കിയെന്നും കണ്ണൂര്‍ ഡിപ്പോയിലെ നിര്‍മാണപ്രവൃത്തികളില്‍ കരാറുകാരനെ സഹായിക്കുന്ന തരത്തില്‍ ഹൈകോടതിയിലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും ധനകാര്യ പരിശോധനവിഭാഗം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.