ആലപ്പുഴ: പ്രളയക്കെടുതിയിൽ നശിച്ച റോഡുകളുടെ പുനർനിർമാണം അടിയന്തരമായി ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ആദ്യം പൂർണമായി തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കും. റോഡുകളിലെ മാലിന്യങ്ങൾ മാറ്റി അടിയന്തരമായി കുഴികൾ അടക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് ഉദ്യോഗസ്ഥർ വെല്ലുവിളിയായി ഇതിനെ നേരിടുമെന്നും മന്ത്രി അറിയിച്ചു.
തകരാറിലായ പാലങ്ങൾ പുനർനിർമിക്കും. അപകടാവസ്ഥയിലുള്ള പാലങ്ങളിലൂടെ സഞ്ചാരം ഒഴിവാക്കി ബദൽ മാർഗം ഉണ്ടാക്കും. 11,000 കി.മീ പൊതുമരാമത്ത് റോഡും 3000 കി.മീ ദേശീയപാതയും നന്നാക്കണം. ഇപ്പോൾ 2000 കോടി രൂപ അനുവദിച്ചത് വെച്ച് പ്രവൃത്തികൾ എല്ലാം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.