പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അടക്കം നാലുപേരെ പുറത്താക്കി മുസ്‌ലിംലീഗ്; നടപടി പി.വി അൻവറിനെ ക്ഷണിച്ച് കുടുംബ സംഗമം നടത്തിയതിന്

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ നേതൃത്വത്തെ വെല്ലുവിളിച്ച് കുടുംബ സംഗമം നടത്തുകയും പരിപാടിയിലേക്ക് പി.വി അൻവറിനെ ക്ഷണിക്കുകയും ചെയ്ത വിമത നേതാക്കളെ മുസ്‌ലിംലീഗ് പുറത്താക്കി.

തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാന്‍, അറഫി കാട്ടിപ്പരുത്തി, ഫൈസല്‍ മാതാം വീട്ടില്‍, റഫീഖ് പുല്ലൂരാംപാറ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഈ മാസം 15 നാണ് നേതൃത്വത്തെ വെല്ലുവളിച്ച് തിരുവമ്പാടിയില്‍ കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചത്. പി.വി അൻവർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.

വിവാദമായതോടെ പരിപാടിയുമായി ബന്ധമില്ലെന്ന് വിശദീകരിച്ച് മുസ്‌ലിംലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Rebel League leaders in Thiruvambadi suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.