തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥലവും തീയതിയു അറിയിച്ചാൽ സംവാദത്തിനായി അവിടെയെത്തും. നേരത്തെ വി.ഡി.സതീശനെ ആരോഗ്യമന്ത്രി വീണ ജോർജ് സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി.
കേരളത്തിലെ സർവകലാശാലകൾ കുളമാക്കിയതിൽ ഗവർണർക്കും സർക്കാറിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ഭൂരിപക്ഷം യൂനിവേഴ്സിറ്റികളിലും വി.സിമാരില്ല. ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതിൽ ടൂറിസം മന്ത്രിയേയും ടൂറിസം വകുപ്പിനേയും കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കി മാറ്റരുത്. കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം.സര്‍വകലാശാലകളെ എകെജി സെന്ററിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സര്‍വകലാശാലയില്‍ രജിസ്ട്രാറെ നിയമിക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയം നിയമപരമായി വേണം കൈകാര്യം ചെയ്യാന്‍ കോടതി വിധിയില്‍ വിസി എന്ത് സമീപനം ആണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് നോക്കണം. കോടതിയുടെ ഇടപെടല്‍ ആശ്വാസകരമാണെന്നും ബാലഗോപാല്‍ പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് കാലത്ത് ആരോഗ്യമേഖലയിലുണ്ടായ നേട്ടങ്ങളെ സംബന്ധിച്ച് ഒരു സംവാദം നടത്തണമെന്നായിരുന്നു വീണ ജോർജിന്റെ ആവശ്യം. സംവാദത്തിൽ കോൺഗ്രസ് നേതാക്കളെ ഉൾപ്പടെ പങ്കെടുപ്പിക്കണമെന്നും അവർ വി.ഡി സതീശനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലാണ് വി.ഡി സതീശന്റെ മറുപടി ഇപ്പോൾ വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.