Posted On
date_range Updated On
date_range മെറിറ്റ് സീറ്റില്‍ ഫീസിളവിന് തയ്യാറെന്ന് ഫസൽ ഗഫൂർ
കോഴിക്കോട്: മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിരക്ക് സംബന്ധിച്ച സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഫീസിളവ് നൽകാന്‍ തയ്യാറാണെന്നറിയിച്ച് എം.ഇ.എസ് സ്വയം രംഗത്ത് വരുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്കായ 1,85,000 രൂപ നിരക്കില്‍ തന്നെ പാവപ്പട്ട കുട്ടികള്‍ക്ക് എം.ഇ.എസ് കോളേജിൽ പ്രവേശനം നൽമെന്നാണ് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയത്. ഇക്കാര്യം സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷന്‍ ചര്‍ച്ച ചെയ്യണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രവേശനം. അതിനാല്‍ മൊത്തത്തിലുളള ഫീസിളവ് പ്രായോഗികമല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.