ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിശാന്ത് ജൂറിയായിരുന്ന ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസം മത്സരത്തിെൻറ മൂല്യ നിർണയം റദ്ദാക്കി. മത്സരം പുനർമൂല്യനിർണയം നടത്തി. ഉപന്യാസ രചനാ മത്സരത്തിെൻറ വിധി കർത്താക്കളിൽ ഒരാളായ ദീപാ നിശാന്ത് കവിതാ മോഷണത്തിൽ ഉൾെപ്പട്ടതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. തുടർന്ന് ഉപന്യാസങ്ങൾ പുനർമൂല്യനിർണയം നടത്തണമെന്ന് ആവശ്യമുയരുകയും അതുപ്രകാരം ജൂറി അംഗമായിരുന്ന സന്തോഷ് ഏച്ചിക്കാനത്തെ ഏൽപ്പിക്കുകയുമായിരുന്നു. പുനർമൂല്യ നിർണയത്തിന് 13 അംഗ സംസ്ഥാനതല അപ്പീൽ കമ്മിറ്റി അംഗീകാരം നൽകി.
കെ.എസ്.യു ആണ് പുനർമൂല്യ നിർണയം ആവശ്യെപ്പട്ട് പരാതി നൽകിയിരുന്നത്. ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന് ദീപാ നിശാന്ത് എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലമായി നീക്കം ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.