തിരുവനന്തപുരം: ലക്ഷക്കണക്കിന് രോഗികളുടെ ആശ്വാസകേന്ദ്രമായ ആർ.സി.സിയെക്കുറിച്ച് അസത്യങ്ങളും അൽപസത്യങ്ങളും ചേർത്ത് അപവാദപ്രചാരണം നടത്തുേമ്പാൾ തകർന്നുപോകുന്നത് രോഗികളുടെ ആത്മവിശ്വാസവും സുരക്ഷാബോധവുമാണെന്ന് ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ.
ആർ.സി.സി എന്നത് കേവലം ഒരു കെട്ടിട സമുച്ചയമല്ല. നൂറുകണക്കിന് വിദഗ്ധരുടെ ശേഷിയും സമർപ്പണബുദ്ധിയും കാരുണ്യവും നിറഞ്ഞ സ്ഥാപനമാണ്. ആർ.സി.സിയിൽ ചികിത്സയിലിരിക്കെ എച്ച്.െഎ.വി ബാധിെച്ചന്ന് സംശയിക്കുന്ന രണ്ട് കുട്ടികൾ അർബുദം മൂർച്ഛിച്ച് മരിച്ചതിെൻറ മറവിലാണ് സ്ഥാപനത്തിനെതിരെ അപകീർത്തികരമായ വാർത്തകൾ ചില മാധ്യമങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എല്ലായിടത്തും സംഭവിക്കുന്നതുപോലെ പാളിച്ചകൾ ഇവിടെയും ഉണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെടുേമ്പാൾ അത് പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.