ഷാസി നമ്പർ തിരുത്തിയ ബൈക്കിന് ആർ.സി: മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

മലപ്പുറം: എൻജിൻ, ഷാസി നമ്പറുകൾ വ്യാജമായുണ്ടാക്കിയ ബൈക്കിന് ആർ.സി ഓണർഷിപ് മാറ്റി നൽകിയതുമായി ബന്ധപ്പെട്ട് രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ മലപ്പുറം പൊലീസിന്‍റെ പിടിയിലായി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ നിലമ്പൂർ പോത്തുകല്ല് ഭൂദാനം കോളനി ആനപ്പാൻ സതീഷ്ബാബു (46), പൂക്കോട്ടൂർ പുതിയകളത്തിൽ എ. ഗീത (53), മോട്ടോർ വാഹന വകുപ്പിൽനിന്ന് വിരമിച്ച സെക്ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപറമ്പ് ‘ചിത്തിര’ ഹൗസിൽ അനിരുദ്ധൻ (61), ആർ.ടി.ഒ ഏജന്‍റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണ് മലപ്പുറം സി.ഐ ജോബി തോമസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പന്‍റെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് നിർദേശപ്രകാരമാണ് കഴിഞ്ഞ ജനുവരി 11ന് മലപ്പുറം പൊലീസ് കേസെടുത്തത്. തന്‍റെ ബൈക്കിന്‍റെ അതേ നമ്പറിലുള്ള മറ്റൊരു ബൈക്ക് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതായി കാണിച്ച് നാഗപ്പൻ, നെയ്യാറ്റിൻകര ജോയന്‍റ് ആർ.ടി.ഒ മുഖേന തിരുവനന്തപുരം ആർ.ടി.ഒക്ക് നൽകിയ പരാതിയാണ് കേസിന് അടിസ്ഥാനം. മലപ്പുറം ആർ.ടി.ഒയുടെ പ്രാഥമികാന്വേഷണത്തിൽ കൃത്രിമം നടന്നതായി ബോധ്യപ്പെട്ടതോടെയാണ് കേസ് പൊലീസിന് കൈമാറിയത്.

2012ലാണ് മലപ്പുറം ജോയന്‍റ് ആർ.ടി.ഒ ഓഫിസിൽനിന്ന് ബൈക്കിന് ആർ.സി ബുക്ക് ഇഷ്യൂ ചെയ്തത്. എൻജിൻ, ഷാസി നമ്പറുകൾ വ്യാജമായി കൊത്തിയാണ് ആർ.ടി.ഒ ഏജന്‍റ് ഉമ്മർ മുഖേന വാഹന ഉടമ ആർ.സിക്ക് അപേക്ഷിച്ചത്. അരീക്കോട് ഭാഗത്തെ വാഹനക്കച്ചവടക്കാർ വഴി എത്തിയ ബൈക്കാണ് തിരുവനന്തപുരത്തെ മറ്റൊരു ബൈക്കിന്‍റെ നമ്പറിൽ മലപ്പുറം ജോയന്‍റ് ആർ.ടി.ഒ ഓഫിസിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. കിഴിശ്ശേരി സ്വദേശിയുടെ കൈവശമാണ് ബൈക്കുണ്ടായിരുന്നത്. എൻജിൻ, ഷാസി നമ്പറുകളിൽ മാറ്റംവരുത്തിയതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. അവസാന ഡിജിറ്റിലാണ് കൃത്രിമം കണ്ടെത്തിയത്. ആർ.ടി.ഒ ഏജന്‍റ് ഉമ്മറാണ് കേസിലെ ഒന്നാംപ്രതി. പരിശോധന നടത്താതെ, ആർ.സി ഇഷ്യൂ ചെയ്തതിനാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എ. ഗീത ഇപ്പോൾ തിരൂരങ്ങാടി ജോയന്‍റ് ആർ.ടി.ഒ ഓഫിസിലും സതീഷ് നിലമ്പൂർ ജോയന്‍റ് ആർ.ടി.ഒ ഓഫിസിലുമാണ്. ആർ.സി ഇഷ്യൂ ചെയ്ത അന്നത്തെ ജോയന്‍റ് ആർ.ടി.ഒ വിരമിച്ചശേഷം നിര്യാതനായി. പ്രതികളായ ഉമ്മർ, സതീഷ് ബാബു, അനിരുദ്ധൻ എന്നിവരെ മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്തു. എ. ഗീതക്ക് താൽക്കാലിക ജാമ്യം അനുവദിച്ചു. 

ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ൾ കേ​​ന്ദ്രീ​ക​രി​ച്ച്​ റാ​ക്ക​റ്റ്;
പ്ര​ധാ​ന ക​ണ്ണി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം

മ​ല​പ്പു​റം: ബൈ​ക്കി​ന്​ ഇ​ൻ​ഷു​റ​ൻ​സ്​ അ​ട​ക്കാ​ൻ നോ​ക്കു​മ്പോ​ൾ മ​റ്റൊ​രു ന​മ്പ​റി​​ലേ​ക്ക്​ ഒ.​ടി.​പി പോ​യ​തോ​ടെ​യാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി നാ​ഗ​പ്പ​ന്​ സം​ശ​യം തോ​ന്നി​യ​ത്. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ച്ച്​ ഇ​ദ്ദേ​ഹം ന​ൽ​കി​യ പ​രാ​തി​യാ​ണ്​ മ​ല​പ്പു​റ​ത്തെ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യാ​യ കേ​സി​​ലേ​ക്ക്​ ന​യി​ച്ച​ത്. ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ൾ കേ​​ന്ദ്രീ​ക​രി​ച്ച്​ ആ​ർ.​സി ഇ​ഷ്യൂ ചെ​യ്യു​ന്ന വ​ൻ റാ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്​ തെ​ളി​വാ​ണ്​ ഈ ​കേ​സ്. ആ​ർ.​ടി.​ഒ ഏ​ജ​ന്‍റു​മാ​ർ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്നാ​ണ്​ വ​ണ്ടി​ക​ൾ​ക്ക്​ ആ​ർ.​സി ബു​ക്ക്​ ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ ത​ര​​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​ത്​. ഉ​ദ്യോ​ഗ​സ്ഥ​ർ ശ​രി​യാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ, പ​ണം​പ​റ്റി​യാ​ണ്​ രേ​ഖ​ക​ൾ ന​ൽ​കു​ന്ന​ത്. പ​രി​വാ​ഹ​ൻ ആ​പ്​ ഉ​ൾ​പ്പെ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വ​ന്ന​തോ​ടെ​യാ​ണ്​ ജി​ല്ല വി​ട്ട്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ അ​ര​ങ്ങേ​റി​യ കൃ​ത്രി​മ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും മോ​ഷ്ടി​ച്ച് ക​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​​താ​ണോ മ​ല​പ്പു​റ​ത്ത്​ പി​ടി​ക്ക​പ്പെ​ട്ട ബൈ​ക്ക്​ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ർ.​ടി.​ഒ ഏ​ജ​ന്‍റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി, റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ പൊ​ലീ​സ്. ആ​ർ.​സി ഓ​ണ​ർ​ഷി​പ്​ ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ ന​ൽ​കി​യ​താ​ണ്​ അ​പേ​ക്ഷ​യെ​ങ്കി​ൽ വ്യാ​ജ ആ​ർ.​സി​യാ​കും ഹാ​ജ​റാ​ക്കി​യി​ട്ടു​ണ്ടാ​വു​ക​യെ​ന്നാ​ണ്​ നി​ഗ​മ​നം. എ​ന്നാ​ൽ, രേ​ഖ​ക​ൾ മൂ​ന്നു​ വ​ർ​ഷ​ത്തി​ല​ധി​കം സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്നാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - RC for bike with modified chassis number: Four persons including motor vehicle officials arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.