കൊച്ചി: സാമൂഹിക നീതി വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സംസ്ഥാനത്ത് 'ഓർമത്തോണി' എന്ന പേരില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു. കുസാറ്റ് സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഡിമെന്‍ഷ്യ ബോധവല്‍ക്കരണത്തിനായി കൊച്ചിയില്‍ സംഘടിപ്പിച്ച മെമ്മറി വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി കാണുന്നുണ്ട്. കൊച്ചിയിലെ മെമ്മറി വാക്കിലൂടെ ഈ പരിപാടിയുടെ സന്ദേശം സംസ്ഥാനത്തുടനീളം ശ്രദ്ധിക്കപ്പെട്ടു. ഡിമന്‍ഷ്യയുടെ ശാസ്ത്രീയമായ പരിഹാരത്തിന് പരിമിതികള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തും. പ്രസക്തമായ ഒരു ഉത്തരവാദിത്തമാണ് മെമ്മറി വാക്കിലൂടെ നിര്‍വഹിക്കപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു.
ടി.ജെ വിനോദ് എം.എ.ല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിന്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫസര്‍ പി. ജി ശങ്കരന്‍ കുസാറ്റിന്റെ ബോധി പദ്ധതി മോഡല്‍ അവതരിപ്പിച്ചു.
ഡിമെന്‍ഷ്യ സൗഹൃദ എറണാകുളം; വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സബ് കലക്ടര്‍ പി. വിഷ്ണുരാജ് സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.വി സ്മിത ആശംസ അറിയിച്ചു. ബോധി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. പി. എസ് ബേബി ചക്രപാണി സ്വാഗതവും ബോധി പ്രോജക്ട് മാനേജര്‍ പ്രസാദ് ഗോപാല്‍ നന്ദിയും പറഞ്ഞു.
ബോധി പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ 22 കോളജുകളില്‍ നിന്നുള്ള 1500 ഓളം വിദ്യാർഥികള്‍ പങ്കെടുത്ത മെമ്മറി വാക്കും ഉണ്ടായി. വിവിധ കോളേജുകളുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ്, മൈം എന്നിവയും നടന്നു.വേദിയില്‍ ഡിമെന്‍ഷ്യ ബോധവല്‍ക്കരണ പ്രതിജ്ഞയും ഫ്‌ളാഷ് മോബ് ടീമുകളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.