റസാഖ് പാലേരിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയ ശേഷം

വിഭാഗീയ പ്രചരണങ്ങൾക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ ജനം വിധി എഴുതും -റസാഖ് പാലേരി

പേരാമ്പ്ര: നിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിൽ വിഭാഗിയ പ്രചരണങ്ങൾക്കും വിദ്വേഷരാഷ്ട്രീയത്തിനുമെതിരെ ജനം വിധി എഴുതുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പേരാമ്പ്ര മണ്ഡലത്തിലെ വടക്കുമ്പാട് ജി.എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വിദ്വേഷ പ്രചരണങ്ങൾ കേരളത്തിൽ വിലപോകില്ല എന്ന് കണ്ടപ്പോൾ പണം വാരിവിതറി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്നലെ പാലക്കട് നടന്ന സംഭവങ്ങളിലൂടെ കേരളം അത് മനസ്സിലാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്താൻ ഉപയോഗിച്ച അതേ തന്ത്രമാണ് സംഘ് പരിവാർ കേരളത്തിലും ഉപയോഗിക്കുന്നത്. പ്രബുദ്ധ കേരളത്തിലെ വോട്ടർമാർ ഇതിന് കനത്ത തിരിച്ചടി നൽകും' -റസാഖ് പാലേരി പറഞ്ഞു.

കേന്ദ്ര സർക്കാർ ഒടുവിൽ അവതരിപ്പിച്ച എഫ്.സി.ആർ.എ നിയമ ഭേതഗതി ബിൽ വരെ ചർച്ചയായ നിയമസഭ തെരത്തെടുപ്പിൽ ബി.ജെ.പിക്ക് സംസ്ഥനത്ത് ഒരു സീറ്റ് പോലും ലഭിക്കില്ല. തുടർ ഭരണമോഹത്താൽ ഇടതുപക്ഷം നടത്തി കെണ്ടിരിക്കുന്ന വിദ്വേഷ പ്രചരണങ്ങളും സീറ്റ് ഡീലും തിരിച്ചറിഞ്ഞ ജനം ഇടതുപക്ഷത്തിനെ പാഠം പഠിപ്പിക്കും. മതനിരപേക്ഷ കേരളത്തെ തകർക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് കേരളം ഒന്നിച്ച് പ്രഖ്യാപിക്കുന്ന റിസൾട്ടായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുക. അതിനായി ജനം വേട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:    
News Summary - Razak Paleri says People will write the verdict against sectarian propaganda and hate politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.