നിയമസഭാ പ്രമേയം: മുഖ്യമന്ത്രി മികച്ച നിയമോപദേശം തേടുന്നത്​ നന്ന്​ -കേന്ദ്രമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിന്​ മുഖ്യമന്ത്രി പിണറായി വിജയന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദി​​െൻറ പരിഹാസം. മുഖ്യമന്ത്രി മികച്ച നിയമോപദേശം തേടുന്നത്​ നന്നായിരിക്കുമെന്ന്​ കേന്ദ്രമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനപ്രകാരം പൗരത്വ നിയമം കേന്ദ്രപട്ടികയിൽ പെടുന്നതാണ്​. അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ല. നിയമസഭയില്‍ ബി.ജെ.പി എം.എൽ.എ സ്വീകരിച്ചത്​ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ്. ഒരു സംസ്​ഥാനം അംഗീകരിക്കുന്ന നിയമം മറ്റൊരു സംസ്​ഥാനം അംഗീകരിക്കില്ലെന്ന്​ പറഞ്ഞാൽ സ്​ഥിതിയെന്താകുമെന്ന്​ ആലോചിക്കണം. മറിച്ചായാൽ ക്രിമിനലുകളെപോലും പിടികൂടാൻ കഴിയാതെവരും.

ചരിത്രകോൺഗ്രസ്​ വേദിയിൽ ഗവർണർക്കെതിരെ നടന്ന കൈയേറ്റശ്രമത്തെ ശക്തമായി അപലപിക്കുന്നു. ഇതിന്​ നേതൃത്വം നൽകിയ ഇർഫാൻ ഹബീബ്​ തെരഞ്ഞെടുപ്പ്​ കാലത്ത്​ മോദിക്ക്​ വോട്ട്​ ചെയ്യരുതെന്ന്​ പരസ്യമായി ആഹ്വാനം ​െചയ്​തയാളാണ്. പൗരത്വ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനുള്ള സഹിഷ്ണുത ഇല്ലാത്തവരാണ് പ്രധാനമന്ത്രിക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നത്.

പൗരത്വ ഭേദഗതി മുസ്​ലിംകൾ ഉൾപ്പെടെ ഒരു ഇന്ത്യക്കാരെയും ബാധിക്കുന്നതല്ല. ഇതര രാജ്യങ്ങളിൽനിന്ന്​ വന്നവർക്ക്​ മുൻ കോൺഗ്രസ്​ സർക്കാറുകൾ പൗരത്വം നൽകിയിട്ടുണ്ട്​. അന്നത്തെ ശരി ഇന്ന്​ മോദി സർക്കാർ ചെയ്യു​േമ്പാൾ എങ്ങനെയാണ്​ തെറ്റാകുന്നത്​. രാജ്യത്ത്​ എൻ.ആർ.സി നടപ്പാക്കണമെന്ന്​ തീരുമാനിച്ചത്​ സി.പി.എം കൂടി പിന്തുണച്ച പഴയ യു.പി.എ സർക്കാറാണെന്ന്​ വിസ്​മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ravi shankar prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.