തെക്കിൽ ഫൗണ്ടേഷൻ അവാർഡ് രവീന്ദ്രൻ രാവണേശ്വരത്തിന്

സുള്ള്യ: കർണാടകയിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖനുമായിരുന്ന തെക്കിൽ മുഹമ്മദ് ഹാജിയുടെ സ്മരണാർഥം തെക്കിൽ റൂറൽ ഡെവലപ്മെൻറ് ഫൗണ്ടേഷൻ നൽകിവരുന്ന എക്സലൻസി പുരസ്കാരം 'മാധ്യമം' ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരത്തിന്.

'കാവിപ്പശു-ഗുജറാത്ത് വംശഹത്യമുതൽ ഇന്ത്യൻ മാധ്യമങ്ങളുടെ നിലപാടുകൾ', 'മഡെ മഡെ സ്നാന' എന്നീ പുസ്തകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി ചെയർമാനും കർണാടക കെ.പി.സി.സി സെക്രട്ടറിയുമായ ടി.എം. ഷാഹിദ് തെക്കിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

10,001 രൂപയും ശിൽപവും പ്രശംസാപത്രവും പൊന്നാടയും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ 12ന് സുള്ള്യ അറന്തോട് തെക്കിൽ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്രയുടെ മുൻ ഡയറക്ടർ ജനറലും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡൻറുമായ സലീം അഹമ്മദ് കൈമാറും. 'മാധ്യമം' കാസർകോട് ബ്യൂറോ ചീഫാണ് രവീന്ദ്രൻ രാവണേശ്വരം. ഭാര്യ: എം.ശുഭ (ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: ദയ, ദിയ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.