Posted On
date_range Updated On
date_range രവീന്ദ്രൻ പട്ടയം: ഹരജികൾ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി
കൊച്ചി: രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിനെതിരായ ഹരജികളിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഏപ്രിൽ അഞ്ചിന് പരിഗണിക്കാൻ ഹൈകോടതി മാറ്റി. ഭൂ പതിവുചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ജനുവരി 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ ഉൾപ്പെടെ നൽകിയ ഹരജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിന്നീട് പരിഗണിക്കാൻ മാറ്റിയത്. പട്ടയം റദ്ദാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.