തൃശൂർ: സംസ്ഥാനത്തെ റേഷൻകടകൾ തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും. റേഷൻ വ്യാപാരികൾക്ക് ജീവനപര്യാപ്ത വേതനം അനുവദിക്കുക, ഇടക്കാലാശ്വാസം നൽകുക, വേതനകാര്യത്തിൽ തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് മേയ്ദിനത്തിൽ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങുന്നത്. 90 ശതമാനം വ്യാപാരികളും ഉൾെക്കാള്ളുന്ന സംഘടനയായതിനാൽ റേഷൻവിതരണം അവതാളത്തിലാവും.
കഴിഞ്ഞ 25ന് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ ധനമന്ത്രി ഡോ.തോമസ് െഎസക്, ഭക്ഷ്യമന്ത്രി പി.തിലോത്തമൻ എന്നിവരുമായി റേഷൻവ്യാപാരികൾ ചർച്ച നടത്തിയിരുന്നു.ചർച്ചയിൽ ഭക്ഷ്യഭദ്രതാ നിയമം പ്രബല്യത്തിൽ വന്ന നവംബർ മുതൽ ഇടക്കാലാശ്വാസം നൽകുമെന്ന് വാഗ്ദാനത്തിൽ നിന്ന് ഭക്ഷ്യമന്ത്രി പിന്നാക്കം പോയിരുന്നു.നിലവിലെ കമീഷന് പുറമെ ഇടക്കാലാശ്വാസമായി ക്വിൻറലിന് 50 രൂപ അധികം നൽകാമെന്ന ഉറപ്പും ലംഘിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.