റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

തൃശൂർ: റേഷൻ കാർഡ്​ ഉടമയുടെയോ അംഗത്തി​െൻറയോ അനുമതിയില്ലാതെ ഇ-പോസിൽ ഇനി ആധാർ വിവരങ്ങൾ പരിശോധിക്കാനാവില്ല. പൗരന്മാർക്ക്​ ആധാർ നൽകുന്ന കേന്ദ്രസർക്കാർ സ്​ഥാപനമായ യൂനീക്​​ ​െഎഡൻറിഫിക്കേഷൻ അതോററ്റി ഒാഫ്​ ഇന്ത്യ (യു.​െഎ.ഡി.എ.​എ) നിർദേശപ്രകാരമാണ്​ സംസ്​ഥാന പൊതുവിതരണ വകുപ്പ്​​ പുതിയ നിലപാട്​ സ്വീകരിച്ചത്​​. ഇതി​െൻറ ഭാഗമായി സംസ്ഥാനത്തെ മുഴവൻ റേഷൻ കടകളിലും ഇ^പോസ്​ 2.1 അപ്​ഡേഷൻ തുടരുകയാണ്​.

നേരത്തെ റേഷൻ കാർഡിൽ പേരുള്ള ആധാർബന്ധിത അംഗങ്ങളുടെ ബയോമെട്രിക്​ രേഖ പരിശോധിക്കുന്നതോടെ ആധാർ വിവരങ്ങൾ ശേഖരിക്കുകയാണ്​ ചെയ്​തിരുന്നത്​. എന്നാൽ, പുതിയ സോഫ്​റ്റ്​വെയറിൽ വിരൽ വെച്ച്​ ബയോമെട്രിക്​ രേഖ പരിശോധനക്ക്​ പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ​ അംഗത്തി​െൻറ അനുമതി തേടണം. അനുമതി ലഭിച്ചാലേ വിവരങ്ങൾ ശേഖരിക്കാനാവൂ.

ആധാറി​െന അടിസ്​ഥാനമാക്കിയുള്ള ആധികാരികതക്ക്​ ത​െൻറ വിവരങ്ങൾ നൽകുന്നതിന്​ എതിർപ്പില്ലെന്ന്​ കാണിക്കുന്ന സമ്മതപത്രം​ ഇ^പോസിൽ തെളിയും. ഇതിന്​ സമ്മതമുള്ളവർ അനുമതി നൽകിയാൽ മാത്രമേ ആധാർ വിവരങ്ങൾ പരിശോധിക്കാനാവൂ. വ്യക്തിവിവരങ്ങൾ ദുരുപയോഗം ​െചയ്യാതിരിക്കാനാണ്​​ യു.​െഎ.ഡി.എ.​എ നിർദേശം പാലിക്കുന്ന​െതന്ന്​ ഉന്നത ഉദ്യോഗസ്​ഥർ വ്യക്തമാക്കി.

Tags:    
News Summary - Ration: Aadhaar verification requires the permission of the card member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.