സംസ്​ഥാനം എലിപ്പനി ജാഗ്രതയിൽ; ഒരു മാസത്തിനിടെ മരിച്ചത്​ 26 പേർ

കൊച്ചി: കാലവർഷക്കെടുതിക്ക്​ ശേഷം സംസ്ഥാനത്ത് പനിയും പകർച്ച വ്യാധികളും രൂക്ഷമാകുന്നു. മിക്ക ജില്ലകളിലും എലിപ്പനി വ്യാപകമാണ്​. കഴിഞ്ഞ ഒരുമാസത്തിനിടെ എലിപ്പനി ബാധിച്ച്​ സംസ്​ഥാനത്ത്​ 26 പേർ മരിച്ചു. അഞ്ഞൂറോളം പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്​, തൃശൂർ, കാസർകോട്​​ ജില്ലകളിൽ മഞ്ഞപ്പിത്തം പടരുന്നതായ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിൽ അതീവ ശ്രദ്ധപുലർത്തണമെന്ന്​ ആരോഗ്യവകുപ്പ്​ ഡയറക്​ടർ ഡോ. ആർ.എൽ. സരിത അഭ്യർഥിച്ചു. ഹെപ്പറ്റൈറ്റിസ്​ എ ആണ്​ ഈ ഭാഗങ്ങളിൽ റിപ്പോർട്ട്​ ചെയ്​തത്​.

ഈ വർഷം ഇതുവരെ 19 ലക്ഷത്തിലധികം പേർക്ക്​ പകർച്ചപ്പനി സ്ഥിരീകരിച്ചതിൽ 38 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച 8685 പേരിൽ 23 പേരാണ്​ മരിച്ചത്​. 1630 പേർക്ക്​ ഈ വർഷം എലിപ്പനി ബാധിച്ചതിൽ 67 ആണ്​ മരണസംഖ്യ. എച്ച് ‌1 എൻ 1 ബാധിച്ച 835 പേരിൽ 50 പേരും മരിച്ചു. ചികുൻഗുനിയ സ്ഥിരീകരിച്ചത്​ 26പേർക്കാണ്​.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്​ ജില്ലകളിൽ വെള്ളപ്പൊക്കത്തിന്​​ ശേഷമുണ്ടായ അവസ്​ഥയാണ്​ പകർച്ചപ്പനിക്ക് പ്രധാനകാരണം. ഈ മേഖലകളിൽ എലിപ്പനി​ കൂടുതലായത്​ ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. എലിപ്പനിക്കെതിരെ ജാഗ്രത പുലർത്താൻ പ്രളയബാധിതമേഖലകളിൽ ഉൾപ്പെടെ പ്രതിരോധമരുന്നുകൾ വിതരണം ചെയ്തു. എലിപ്പനി മരണസംഖ്യ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്​.എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴും പനി നിയന്ത്രണവിധേയമാകുന്നില്ല. പനിബാധിതർ കൃത്യമായി വിശ്രമിക്കാതെ പൊതുസ്ഥലങ്ങളിൽ ആളുകളുമായി ഇടപഴകുന്നത്​ രോഗികളുടെ എണ്ണം പെരുകാൻ പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വൈറസ് പനിയായ എച്ച്​ 1 എൻ 1 നിയന്ത്രിക്കുന്നതും വെല്ലുവിളിയാണ്​​. മുമ്പ് മഴക്കാലത്ത് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ വർഷം മുഴുവനും എച്ച് ​1 എൻ 1 റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്​. ജലദോഷങ്ങളിൽ 18 മുതൽ 35 ശതമാനം വരെ എച്ച് ​1 എൻ 1 ലക്ഷണങ്ങളോടു കൂടിയതാണെന്നും ആദ്യഘട്ടത്തിൽ ഡോക്ടറെ സമീപിച്ച് നിർദേശങ്ങൾ പാലിച്ചാൽ പനി പൂർണമായും കുറക്കാൻ സാധിക്കുമെന്നും എച്ച്​ 1 എൻ 1 നോഡൽ ഓഫിസർ ഡോ. അമർ ഫെറ്റിൽ അറിയിച്ചു. മ​റ്റൊന്ന്,​ പനിബാധിച്ച കുട്ടികളെ സ്കൂളിൽ വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പനിബാധിതർ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി ഇടപെടാതെ പൂർണമായി വിശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Tags:    
News Summary - rat fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.