കൊച്ചി: 12 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിക ളുടെ മൊബൈൽ ഫോണിൽനിന്ന് അഞ്ച് വിഡിയോകൾ കണ്ടെടുത്തു. വിഡിയോ ഇവർ ഡിലീറ്റ് ചെയ്തിരു ന്നു. പൊലീസിലെ സൈബർ വിദഗ്ധൻ ജിക്കുവിെൻറ നേതൃത്വത്തിൽ സോഫ്റ്റ്വെയർ സഹായത്തോടെയാ ണ് ഇവ കണ്ടെടുത്തത്.
ഒന്നാംപ്രതിയും കാമുകനുമായ ലിതിന്, രണ്ടാംപ്രതി വര്‍ഷ എന്നിവരുടെ മൊബൈല്‍ ഫോണില്‍നിന്നാണ് ഇവ കിട്ടിയത്. ഫോറന്‍സിക് പരിശോധനക്ക് ഇത് കൈമാറുമെന്ന് നോർത്ത് എസ്.ഐ വി.ബി. അനസ് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താൻ സഹായിച്ചത് ദമ്പതികളായ ബിബിനും വര്‍ഷയും ചേര്‍ന്നാണ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്.
െപൺകുട്ടിെയ വർഷക്ക് പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്തായിരുന്നു പീഡനം. ബിബിെൻറ എറണാകുളം വടുതലയിലെ വീട്ടിലെത്തിച്ച് ജൂണ്‍ മുതല്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വർഷയാണ് മൂന്നുതവണ ദൃശ്യങ്ങൾ പകർത്തിയത്. ഇത് ബിബിെൻറ മൊബൈൽ ഫോണിലേക്ക് കൈമാറുകയും ചെയ്തു. ലിതിന് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലിതിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.