പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക്​ പീഡനം: ബന്ധു അറസ്​റ്റിൽ

കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത സമ​പ്രായക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ച ബന്ധുവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കടുത്തുരുത്തി ചിത്താന്തിയിൽ വാടകക്ക്​ താമസിക്കുന്ന തൃശൂർ സ്വദേശി സനോജാണ്​ (30) പിടിയിലായത്​. ചൊവ്വാഴ്​ചയാണ്​ സംഭവം. കടുത്തുരുത്തി സ്വദേശിയായ ഇയാളുടെ ഭാര്യയെ പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. വീട്ടിൽ ആരുമില്ലാത്ത സമയത്ത്​ 11 വയസ്സുള്ള രണ്ട്​ കുട്ടികളെയാണ്​ പീഡനത്തിനിരയാക്കിയത്​.

സനോജി​​െൻറ വീട്ടിലെ നായ്​ക്ക്​ ഭക്ഷണം കൊടുക്കാനെത്തിയ കുട്ടികളെ പ്രലോഭിപ്പിച്ച്​ വീടിനുള്ളിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളായ കുട്ടികളിൽ ഒരാൾ വിവരം അമ്മയോട്​ പറയുകയായിരുന്നു. വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ അറിയിച്ചതിനെത്തുടർന്ന്​ പൊലീസെത്തി പ്രതിയെ അറസ്​റ്റ്​ ചെയ്​തു. പ്രതി കുറ്റം സമ്മതിച്ചതായി സി.​െഎ കെ.പി. തോംസൺ, എസ്​.​െഎ ജെ. രാജീവ്​ എന്നിവർ പറഞ്ഞു. വൈദ്യപരിശോധനക്കുശേഷം പ്രതിയെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.


 

Tags:    
News Summary - rape kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.