കാസർകോട്: കേരളത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് അഞ്ച് ബലാത്സംഗ കേസുകൾ. അതേസമയം, ദേശീയതലത്തിൽ ഒരു ദിവസം 90 ബലാത്സംഗങ്ങൾ എന്നാണ് കേന്ദ്രത്തിെൻറ ഒൗദ്യോഗിക റിപ്പോർട്ട്. കേരളത്തിൽ 2009ൽ 554 ബലാത്സംഗകേസുകളുണ്ടായത് 2016ൽ 1655 ആയി വർധിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 2003, 2015 എന്നിങ്ങനെയാണ് വർധന. 2019െൻറ പൂർണ റിപ്പോർട്ട് എത്തിയിട്ടില്ലെങ്കിലും പ്രതീക്ഷിക്കുന്നത് 2000ൽപരം കേസുകളാണ്.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016വരെ സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുകയായിരുന്നു. തുടർന്നുള്ള മൂന്ന് വർഷം കാര്യമായ മാറ്റമില്ലാതെ നീങ്ങുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് 2009ൽ 9354 കേസുകളാണുണ്ടായിരുന്നത്. ഇത് 2016ൽ 15,114 ആയി. എന്നാൽ 2017ൽ 14,263ഉം 18ൽ 13,736ഉം കേസുകളായി കുറയുന്ന പ്രവണ ദൃശ്യമായി. ഈ വർഷവും ഉയരാൻ സാധ്യതയില്ലെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ വെളിപ്പെടുത്തി.
അതേസമയം, പോക്സോ കേസിൽ നേരിയ വർധന കഴിഞ്ഞ മൂന്നുവർഷങ്ങളിലായുണ്ട്. പോക്സോ കേസ് ശക്തമാക്കിയതും 12 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കെതിരായ പ ീഡനത്തിന് ശിക്ഷ മരണം വെര ജീവപര്യന്തമാക്കിയതും സ്ത്രീസുരക്ഷാ നിയമം കർശനമാക്കിയതുമാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയാൻ കാരണമെന്ന് ‘ചൈൽഡ് വെൽെഫയർ സമിതി അധ്യക്ഷ അഡ്വ.പി.പി. ശ്യാമളാദേവി പ്രതികരിച്ചു. പോക്സോ കേസിൽ ആദ്യത്തെ മരണം വരെ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ ദിവസം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്നാണുണ്ടായത്.
കേരളത്തെ അപേക്ഷിച്ച് ദേശീയതലത്തിൽ ഞെട്ടിക്കുന്ന തരത്തിലാണ് കണക്കുകൾ. ഒൗദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട കണക്കനുസരിച്ച് ഒരു വർഷം 32,000കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. ദിവസം 90 ബലാത്സംഗങ്ങൾ രാജ്യത്ത് നടക്കുന്നു. നിയമം കർശനമാക്കിയത് വലിയ വിഭാഗം ജനങ്ങൾ അറിയുന്നില്ല എന്നതാണ് പ്രധാന കാരണമെന്നാണ് നിരീക്ഷണം. ഒന്നര ലക്ഷം ബലാത്സംഗ കേസുകളാണ് ഇന്ത്യൻ കോടതികളിലുണ്ടായിരുന്നത്. ഇതിൽ 18,300 കേസുകൾ മാത്രമാണ് തീർപ്പായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.