കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 30 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. പുൽപള്ളി സീതാമൗണ്ട് െഎശ്വര്യക്കവലയിൽ എലവുംകുന്നേൽ അനൂപ് അശോകനെയാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള (പോക്സോ) പ്രത്യേക കോടതി ശിക്ഷിച്ചത്. െഎ.പി.സി 450 വകുപ്പു പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയും െഎ.പി.സി 376 (2) (i), 376 (2) (എൻ) വകുപ്പുകൾ പ്രകാരം 10 വർഷം വീതം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം.
2013 ജൂൺ നാലിന് രാവിലെയാണ് പ്രതി പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തത്. പിന്നീട് കുട്ടിയുടെ അമ്മയുടെ ഒത്താശയോടെ പുൽപള്ളിയിലുള്ള ലോഡ്ജിൽവെച്ചും ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്നാണ് കേസ്. പീഡനത്തിനിരയായ കുട്ടി സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് വയറുവേദന അനുഭവെപ്പടുകയും ആശുപത്രിയിലെ പരിശോധനയിൽ ഗർഭിണിയാണെന്ന് മനസ്സിലാവുകയുമായിരുന്നു. പ്രതിയുടെയും പെൺകുട്ടിയുടെയും ഇതിൽ ജനിച്ച കുട്ടിയുടെയും ഡി.എൻ.എ പരിശോധനയിൽ പ്രതിയാണ് കുട്ടിയുടെ അച്ഛനെന്ന് തെളിഞ്ഞിരുന്നു.
കേസ് വിചാരണ കഴിഞ്ഞ് വിധി പറയാനിരിക്കവേ, പ്രതി ഒളിവിൽ പോയതിനാൽ അന്ന് ശിക്ഷ വിധിച്ചിരുന്നില്ല. പെൺകുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. ഇവരെ 2017 ജനുവരിയിൽ വിവിധ വകുപ്പുകളിലായി 36 വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിരുന്നു. പുൽപള്ളി പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന എസ്. ആഷാദ്, കെ. വിനോദൻ, എം. സജീവ്കുമാർ, ജസ്റ്റിൻ അബ്രഹാം എന്നിവരാണ് കേസന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.