ബാലികയെ പീഡിപ്പിച്ചെന്ന കേസ്: ഇമാമിെൻറ സഹോദരങ്ങളുടെ മൊഴിയിൽ വൈരുധ്യം
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാ യ ഇമാമിെൻറ സഹോദരങ്ങളുടെ പരസ്പര വിരുദ്ധമായ മൊഴി പൊലീസിനെ വലക്കുന്നു. പ്രതിയ ായ െഷഫീക്ക് അൽ ഖാസിമിയുടെ സഹോദരങ്ങളായ അൽ അമീൻ, അൻസാരി, ഷാജി എന്നിവരാണ് കസ് റ്റഡിയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു സഹോദരൻ നൗഷാദിനെ പൊലീസ് തിരയുന്നുണ്ട്. െഷഫീക്ക് കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. ഇനിയും കീഴടങ്ങൽ വൈകിയാൽ പ്രതിയെ രക്ഷപ്പെടാനും ഒളിവിൽ പാർപ്പിക്കാനും സഹായിച്ചതിന് ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കേസന്വേഷണം വഴിതെറ്റിക്കാന്‍ സഹോദരങ്ങള്‍ മൊഴിമാറ്റുന്നെന്ന സംശയമാണ് പൊലീസിന്. ഷെഫീക്ക് ബംഗളൂരുവിലേക്ക് കടന്നെന്നും ഇല്ലെന്നുമുള്ള മൊഴികളാണ് സഹോദരങ്ങള്‍ നല്‍കുന്നത്. പോക്സോ, ബലാത്സംഗ കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അഞ്ചുദിവസം കഴിഞ്ഞിട്ടും ഷെഫീക്ക് എവിടെയെന്നകാര്യത്തില് പൊലീസിന് വ്യക്തതയില്ല. തൃപ്പൂണിത്തുറയില്‍നിന്ന് കസ്റ്റഡിയിലെടുത്ത അല്അമീന് നൽകിയ മൊഴി ഇമാം രണ്ട് ദിവസംമുമ്പ് ബംഗളൂരുവിലേക്ക് കടന്നെന്നാണ്.
കഴിഞ്ഞദിവസം രാത്രി കസ്റ്റഡിയിലായ അന്‍സാരി, ഷാജി എന്നിവർ പറയുന്നത് കേരളം വിട്ടിട്ടില്ലെന്നും എറണാകുളത്തുണ്ടെന്നുമാണ്. െഷഫീക്ക് തിങ്കളാഴ്ച കീഴടങ്ങിയേക്കുമെന്നും അവർ പറയുന്നു.
പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനം സംബന്ധിച്ചും സഹോദരങ്ങള്‍ തെറ്റായ വിവരം നൽകിയിരുന്നു. വാഹനം ഉപേക്ഷിച്ചത് പെരുമ്പാവൂരിലെന്നാണ് മൊഴി.
എന്നാൽ, വൈറ്റിലയില്‍നിന്നാണ് കാർ കണ്ടെത്തിയത്. മൊഴിയിലെ അവ്യക്തത ദൂരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അേശാകെൻറ നേതൃത്വത്തിൽ മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യുകയാണ്. ഇമാം നൗഷാദിെൻറ സംരക്ഷണയിലാണെന്നാണ് പൊലീസിെൻറ അനുമാനം. ഇമാമിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് കേരളം മുഴുവൻ വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.