മഞ്ചേരി: വ്യാഴാഴ്ച വിധി പറയാനിരുന്ന പീഡനക്കേസിലെ പ്രതി ജീവനൊടുക്കി. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പുളിക്കലകത്ത് വീട്ടിൽ അബ്ദുൽ റസാഖിനെയാണ് (58) വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 2013 മാർച്ചിലാണ് ഇയാളെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കേസ് പരിഗണനക്കെടുത്ത ഘട്ടത്തിൽ പ്രതിഭാഗം അഭിഭാഷകൻ പ്രതി മരിച്ച വിവരം കോടതിയെ അറിയിക്കുകയായിരുന്നു.
മഞ്ചേരി ജില്ല അഡീഷനൽ സെഷൻസ് ഒന്നാം അതിവേഗ കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. സാക്ഷി വിസ്താരവും എതിർ വിസ്താരവും പൂർത്തിയായതാണ്. 14 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും പരിശോധിച്ചു. പ്രതി മരിച്ചതോടെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കാനായി കേസ് മേയ് 17ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.