തൃശൂർ: കലോത്സവവേദിയിലെത്തിയ നർത്തകി കൂടിയായ തൃശൂർ സബ് കലക്ടർ രേണുരാജ് മത്സരയിനങ്ങൾ സസൂക്ഷ്മം വിലയിരുത്തി. മോഹിനിയാട്ടവും ഭരതനാട്യ മത്സരവും ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്ന് അവർ പറഞ്ഞു. ഭരതനാട്യത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ തിളങ്ങി. അപ്പീൽ വർധിച്ചത് നടത്തിപ്പിനെ പ്രയാസപ്പെടുത്തുന്നുണ്ടെങ്കിലും അത് മത്സരത്തിെൻറ വീറുംവാശിയും വർധിപ്പിക്കുന്നുണ്ട്. പക്കമേളം മാറ്റി സംഗീതത്തിന് സീഡി അനുവദിച്ചത് മത്സരത്തെ ബാധിച്ചിട്ടില്ല. കലോത്സവത്തിെൻറ സാംസ്കാരികോത്സവത്തിൽ നൃത്തം അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, സംഘാടന തിരക്കുമൂലം തീരുമാനം ഉപേക്ഷിച്ചു -രേണു പറഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ രേണുരാജ് സ്കൂൾ പഠനകാലത്ത് കലോത്സത്തിൽ ജില്ലതലത്തിൽ പെങ്കടുത്തിട്ടുണ്ട്. അച്ഛൻ രാജഗോപാലും അമ്മ ലതയും കലോത്സവം കാണാൻ തൃശൂരിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.