Posted On
date_range Updated On
date_range രമ്യ ഹരിദാസ് എം.പിക്ക് കാർ: മുല്ലപ്പള്ളിയെ വിമർശിച്ച് അനിൽ അക്കര
തൃശൂർ: ഫേസ് ബുക്കിൽ ആക്ഷേപിച്ചതിന് പിന്നാലെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ അനിൽ അക്കര എം.എൽ.എ പരസ്യമായി അധിക്ഷേപിച്ചു. രമ്യ ഹരിദാസ് എം.പിക്ക് 14 ലക്ഷം രൂപയുടെ കാർ വാങ്ങാൻ പിരിവ് എടുക്കാനുള്ള തീരുമാനത്തെ എതിർത്തതാണ് അനിൽ അക്കരയെ പ്രകോപിപ്പിച്ചത്.
മാധ്യമപ്രവർത്തകർക്ക് മുന്നിൽ കെ.പി.സി.സി പ്രസിഡൻറിനെതിരേ പൊട്ടിത്തെറിച്ച അനിൽ രമ്യയുടെ കാർ വിവാദത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ച പോലെയാെയന്ന് ആക്ഷേപിച്ചു. ‘മുല്ലപ്പള്ളിയെ പോലെ ഞാനും എ.ഐ.സി.സി അംഗമാണ്, പ്രസിഡൻറാണെന്ന വ്യത്യാസം മാത്രേമയുള്ളൂ’- മുല്ലപ്പള്ളിക്ക് മുന്നറിയിപ്പെന്നപോലെ അനിൽ പറഞ്ഞു. മുല്ലപ്പള്ളിക്ക് ഫേസ്ബുക്കിൽ പരസ്യമായി പ്രതികരിക്കാമെങ്കിൽ തങ്ങൾക്കും അതാവാം- അനിൽ പറഞ്ഞു.
രമ്യ ഹരിദാസ് എം.പിക്ക് യൂത്ത് കോൺഗ്രസ് കാർ വാങ്ങിക്കുന്നതിനെതിരെ മുല്ലപ്പള്ളി നിലപാടെടുത്തതിൽ കഴിഞ്ഞ ദിവസം തന്നെ സമൂഹമാധ്യമത്തിൽ അനിൽ അക്കര കുറിപ്പിട്ടിരുന്നു. കാർ വാങ്ങിക്കുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസും രമ്യ ഹരിദാസും പിന്മാറിയെങ്കിലും അനിൽ അക്കര അതിെൻറ വക്താവായി തുടർന്നു. രാവിലെ തൃശൂർ ഡി.സി.സിക്ക് പ്രസിഡൻറില്ലെന്നും അതിനുത്തരവാദി മുല്ലപ്പള്ളിയാണെന്നും പറഞ്ഞ് േഫസ് ബുക്ക് കുറിപ്പിട്ടതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരുടെ മുന്നിൽ തുറന്നടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.