എ. വിജയരാഘവനെതിരെ രമ്യ കോടതിയിൽ

ആലത്തൂർ: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യിൽ പരാതി നൽകി.

മാർച്ച്​ 30ന്​ കോഴിക്കോട്ടും ഏപ്രിൽ ഒന്നിന്​ പൊന്നാനിയിലും വിജയരാഘവൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തനിക്ക്​ അപകീർത്തി ഉണ്ടാക്കിയതിനാൽ നടപടി ആവശ്യപ്പെട്ടാണ്​ ഹരജി.

പൊലീസിൽ​ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനാലാണ്​ കോടതിയെ സമീപിക്കുന്നതെന്ന്​ രമ്യ പറഞ്ഞു. പൊലീസിന്​ നൽകിയ പരാതിയിലെ ആവശ്യങ്ങളാണ്​ സ്വകാര്യ അന്യായത്തിലും ഉള്ളത്​.

Tags:    
News Summary - ramya haridas gave plea against A Vijayaraghavan to court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.