മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രണ്ട് പ്രധാന പരിപാടികളിൽ പ ങ്കെടുക്കാതെ കൊളപ്പുറത്തിന് സമീപം തലപ്പാറയിൽ പി.കെ. ശശി എം.എൽ.എയുടെ മകെൻറ വിവാഹത്തിൽ പങ്കെടുത്തതിൽ അണിക ളിൽ വിമർശനം. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ട്രസ്റ്റ് സംഘടിപ്പിച്ച കവിതപ്രകാശനവും അവാർഡ് ദാനവും രാവിലെ 10.30ന് മലപ്പുറം മുനിസിപ്പൽ ബസ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ‘ജ്വാല’ മലയാള കവിതയുടെ സീഡി പ്രകാശനവും മലപ്പുറം പാർലമെൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റിയാസ് മുക്കോളിക്ക് അവാർഡ് നൽകുന്ന ചടങ്ങുമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് എത്താത്തതിനെ തുടർന്ന് കവിത പ്രകാശനം ആലങ്കോട് ലീലാ കൃഷ്ണനും അവാർഡ് ദാനം ആര്യാടൻ മുഹമ്മദുമാണ് നിർവഹിച്ചത്. കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെ അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്നതും പ്രതിപക്ഷ നേതാവിനെയായിരുന്നു. രാവിലെ 11ന് കലക്ടറേറ്റിന് മുന്നിലായിരുന്നു ധർണ. മുൻമന്ത്രി ആര്യാടൻ മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രാവിലെ 10.30ന് കരിപ്പൂരിൽ വിമാനം ഇറങ്ങുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ വിമാനം വൈകി 12.30നാണ് എത്തിയത്.
പ്രതിപക്ഷ നേതാവിനെ കാത്തിരുന്ന് വൈകി തുടങ്ങിയ ഇരു പരിപാടികളും ഈസമയം നടക്കുന്നുണ്ടായിരുന്നു. എന്നാൽ, രണ്ട് പരിപാടികളിലും പങ്കെടുക്കാതെ തിരൂരങ്ങാടിയിലേക്ക് പോയി. വൈകീട്ട് മൂന്നോടെ മലപ്പുറത്ത് വാർത്തസമ്മേളനം നടത്തി. ചെര്‍ന്നൂരിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അല്‍അമീന്‍ ഭവന പദ്ധതിയില്‍ നിർമിച്ച വീടിെൻറ താക്കോല്‍ദാനം വൈകീട്ട് അഞ്ചുമണിക്ക് പ്രതിപക്ഷനേതാവ് ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.