ഇ​ട​ത്​ സ്​​ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​െ​വ​​ക്കു​മോ​ –ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: മലപ്പുറം തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണ വിലയിരുത്തലെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരിക്കെ ഇടതുമുന്നണി പരാജയപ്പെട്ടാൽ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിെവക്കുമോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് സി.പി.എം-ബി.ജെ.പി ഒത്തുകളി നടക്കുകയാണെന്നും യു.ഡി.എഫി​െൻറ ഭൂരിപക്ഷം കുറയ്ക്കാനാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നെതന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇരുപാർട്ടികളുടെയും അജണ്ടയും പ്രചാരണതന്ത്രവും ഒന്നായിമാറി. ബി.ജെ.പിയെ തടയാൻ ഇടതുമുന്നണി വിജയിക്കണമെന്ന കോടിയേരിയുടെ വാദം തമാശയാണ്. ദേശീയതലത്തിൽ ഇടതിന് പ്രസക്തിയില്ല. കോൺഗ്രസിന് മാത്രമേ ബി.ജെ.പിയെ നേരിടാനാകൂ. മതേതര ജനാധിപത്യ പാർട്ടികളുടെ കൂട്ടായ്മയിൽ പ്രധാനകക്ഷിയാണ് ലീഗ്. ദേശീയദൗത്യം കണക്കിലെടുത്ത് മലപ്പുറത്ത് യു.ഡി.എഫിന് കൂടുതൽ ഭൂരിപക്ഷം നൽകണം. കോൺഗ്രസ് അധ്യക്ഷ മടങ്ങിയെത്തിയാലുടൻ പുതിയ കെ.പി.സി.സി പ്രസിഡൻറി​െൻറ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സി.ആർ. മഹേഷി​െൻറ പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ എന്ന അർഥത്തിലായിരുന്നില്ല. കേരളത്തിൽ ആരും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യംചെയ്യില്ല. പ്രസ്താവന ശരിയല്ലെന്ന് മഹേഷിനോട് പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിലേക്ക് വരുന്നതിനെ മാണി തള്ളിയിട്ടില്ലെന്നും ഇേപ്പാഴില്ലെന്നാണ് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡനക്കേസുകൾ അട്ടിമറിച്ചതിന് ഒരു മാസത്തിനിടെ 13 എസ്.െഎ^സി.െഎമാരാണ് സസ്പെൻഷനിലായതെന്നും പൊലീസി​െൻറ പിടിപ്പുേകടാണ് ഇത് കാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു

Tags:    
News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.