മണിയെ മന്ത്രി സ്ഥാനത്തുനിന്ന്​ നീക്കണം; യെച്ചൂരിക്ക്​ ചെന്നിത്തലയുടെ കത്ത്​

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിചാരണ നേരിടുന്ന എം എം മണിയെ മന്ത്രിസഭയില്‍  നിന്ന് നീക്കാൻ  മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി. മണിയുടെ വിടുതല്‍ ഹരജി തൊടുപുഴ അഡീഷണല്‍  സെഷന്‍സ്​ കോടതി തള്ളിയ പശ്ചാത്തലത്തിൽ അദ്ദേഹം  മന്ത്രി സഭയില്‍ തുടരുന്നത് രാഷ്ട്രീയ അധാര്‍മികതയാണെന്ന് രമേശ്​ ചെന്നിത്തല ചൂണ്ടിക്കാട്ടി. മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്​ നല്‍കിയ കത്തും കണക്കിലെടുക്കണമെന്ന്​ ചെന്നിത്തല ആവശ്യപ്പെട്ടു.

കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് അതീവ ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണ്​. യെച്ചൂരി ഉള്‍പ്പെടെയുള്ള സി.പി.എം ദേശീയ നേതാക്കള്‍ ഇതുപോലുള്ള കാര്യങ്ങളില്‍ സ്വീകരിക്കാറുള്ള നിലപാടിന് കടക വിരുദ്ധവുമാണ് ഇത്. ഇന്ത്യയില്‍  ഒരു പക്ഷെ ഇതാദ്യമായിരിക്കും കൊലക്കേസില്‍ വിചാരണ ചെയ്യപ്പെടുന്ന  വ്യക്തി മന്ത്രിയായി തുടരുന്നതെന്നും രമേശ് ചെന്നിത്തല  കത്തില്‍ ചൂണ്ടിക്കാട്ടി.
 

Tags:    
News Summary - ramesh chennithala send letter to yechury on mm mani case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.