ബെന്നി ബഹനാന്‍റെ രാജി വലിയ വിഷയമാക്കേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാന്‍റെ രാജി വലിയ വിഷയമാക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ മര്യാദ പാലിച്ചാണ് കെ.പി.സി.സി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ബെന്നി ബെഹനാന്‍റെ രാജി യു.ഡി.എഫിന്‍റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കൺവീനർ സ്ഥാനമൊഴിയുന്നതായി ബെന്നി ബെഹനാൻ എം.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ. മുരളീധരൻ എം.പിയും ഒഴിഞ്ഞിരുന്നു.

Tags:    
News Summary - Ramesh chennithala Reacts to Benny behanan Resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.