Posted On
date_range Updated On
date_range ഹരിപ്പാട് എനിക്ക് അമ്മയെ പോലെ; അവിടെതന്നെ മൽസരിക്കും -ചെന്നിത്തല
തിരുവനന്തപുരം: ഹരിപ്പാട് നിയമസഭ സീറ്റിൽ മൽസരിക്കില്ലെന്ന വാർത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് സീറ്റിൽ തന്നെ മൽസരിക്കുമെന്ന് പറഞ്ഞ ചെന്നിത്തല, അപവാദ പ്രചാരണങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു.
ചങ്ങനാശേരി, അരുവിക്കര, വട്ടിയൂർക്കാവ് എന്നീ സീറ്റുകളിൽ താൻ മൽസരിക്കുമെന്ന തരത്തിൽ പ്രചാരണം നടത്തുകയാണ്. ഞാൻ മൽസരിപ്പിച്ചപ്പോഴൊക്കെ ഹരിപ്പാട്ടിലെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്.
എനിക്കെന്‍റെ അമ്മയെ പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എന്നും എനിക്ക് അഭയം നൽകിയിട്ടുണ്ട്. അവിടത്തെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.