തിരുവന്തപുരം:കേരള സർക്കാരിെൻറ പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് അദ്ദേഹത്തിെൻറ ആരോപണം.
ഇൗ സർക്കാരിെൻറ കാലത്ത് പ്രവാസി സഹായ പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. കഴിഞ്ഞ ആറു മാസത്തിനിടെ സാമ്പത്തികസഹായവിതരണം നിലച്ചു. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗം ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന 'സാന്ത്വനം' പോലെയുള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിന്ന മട്ടാണ്. ഗള്‍ഫ് നാടുകളിലെ പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവുംമൂലം തൊഴില്‍ നഷ്ടപ്പെട്ടു നിരവധിപേര്‍ നാട്ടിലേക്കു മടങ്ങുകയാണ്.
പ്രവാസിക്ഷേമത്തിനായി ജസ്റ്റിസ് പി. ഭവദാസന്‍ ചെയര്‍മാനായി യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് എന്‍.ആര്‍.ഐ. കമീഷന്‍ രൂപവല്‍ക്കരിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഇതേവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കമ്മീഷന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ഓഫീസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. സര്‍വ്വതും നഷ്ടപ്പെട്ടു തിരികെ എത്തുന്ന പ്രവാസികള്‍ക്കു താങ്ങും തണലുമാകുമെന്നു കരുതിയിരുന്ന എന്‍.ആര്‍.ഐ. കമ്മീഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്ന വിഭാഗമെന്ന നിലയില്‍ അവരെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ട് വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ കാണണമെന്ന് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.