സ്​പ്രിൻക്ലർ: കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ്​ മുതൽ ഉപേക്ഷിച്ചു -ചെന്നിത്തല

തിരുവനന്തപുരം: സ്​പ്രിൻക്ലർ കരാറിൽ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ്​ മുതൽ ഉപേക്ഷിക്ക​ുകയാണ്​ സംസ്ഥാന സർക്കാർ ചെയ്​തതെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല. തൊണ്ടിമുതലും ദൃസാക്ഷിയും സിനിമയിലെ കള്ള​േൻറതിന്​ സമാനമാണ്​ സർക്കാർ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

സ്​പ്രിൻക്ലർ കരാറിൽ സർക്കാർ മലക്കം മറിഞ്ഞു. കരാറുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം പറഞ്ഞതാണ്​ ശരിയെന്ന്​ തെളിഞ്ഞതായും ചെന്നിത്തല അവകാശപ്പെട്ടു. ഡാറ്റ അനാലിസിസ്​ സ്​പ്രിൻക്ലറിൽ നിന്ന്​ സി-ഡിറ്റിലെത്തിയത്​ പ്രധാന നേട്ടമാണ്​. കരാറിൽ നിന്ന്​ സി-ഡിറ്റിനേയും ഐ.ടി മിഷനേയും മാറ്റി നിർത്തിയിരിക്കുകയായിരുന്നു. നിയമവകുപ്പും കരാറിനെ കുറിച്ച്​ അറിഞ്ഞിരുന്നില്ല. മന്ത്രിസഭയോ എൽ.ഡി.എഫോ​ കരാറിനെ കുറിച്ച്​ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കരാറുമായി മുന്നോട്ട്​ പോയിരുന്നെങ്കിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്​പ്രിൻക്ലറി​​െൻറ കൈയി​ലായേനെ. ഇത്​ തെരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh chennithala press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.