തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന് വ്യക്തമായതായി പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം ഉന്നയിച്ച അഞ്ച് കാര്യങ്ങളിൽ കോടതിയിൽ നിന്ന് ഇടപെടലുണ്ടായെന്ന് ചെന്നിത്തല പറഞ്ഞു.
ഡേറ്റയുടെ സുരക്ഷിതത്വം, വ്യക്തിയുടെ സമ്മതപത്രം, കേരള സർക്കാറിെൻറ ചിഹ്നം ഉപയോഗിച്ചുള്ള പ്രചാരണം നിർത്തിവെക്കൽ, വിവരങ്ങളുടെ രഹസ്യാത്മകത, ശേഖരിക്കുന്ന വിവരങ്ങൾ കൈമാറരുത് തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇതിൽ 99 ശതമാനം ആവശ്യങ്ങളും ഇടക്കാല ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടു. സർക്കാറിന് മാന്യതയുണ്ടെങ്കിൽ കരാറിൽ നിന്ന് പിൻമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ഡേറ്റ അനാലിസിസിനായി എല്ലാ സൗകര്യങ്ങൾ ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞിട്ടും സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. വ്യക്തികളുെട സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.