ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരം -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. പരസ്​പര ധാരണയുടെ ഫലമായിട്ടുള്ള നിശബ്​ദതയാണിത്​.ശബരിമല വിഷയത്തിൽ പുനഃപരിശോധ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. ഇത്​ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമോയെന്ന്​ ചെന്നിത്തല ചോദിച്ചു

ഇപ്പോൾ പാർലമെന്‍റ്​ സമ്മേളനം നടക്കുകയാണ്.​ ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമ നിർമാണം നടത്തുമോ. അതിനായി സംസ്ഥാന ബി.ജെ.പി നേതൃത്വം സർക്കാറിൽ സമർദ്ദം ചെലു​ത്തുമോയെന്നും ​െചന്നിത്തല ചോദിച്ചു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി ബി.ജെ.പി വളരാൻ അവസരമുണ്ടാക്കുകയാണ്​ സംസ്ഥാന സർക്കാർ ചെയ്​തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നേരത്തെ, പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ശബരിമല വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. വിശ്വാസികൾക്ക്​ വേദനയുണ്ടാക്കുന്ന സംഭവമാണ്​ ശബരിമലയിലുണ്ടായതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.

Tags:    
News Summary - Ramesh chennithala Press Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.