Posted On
date_range Updated On
date_range പൊലീസ് നയം വികലം; എം.എൽ.എക്കെതിരെ കേസെടുത്തത് തെറ്റ് -ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ പൊലീസ് നയം വികലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മർദിച്ചവർക് കെതിരെ നടപടി സ്വീകരിക്കേണ്ടതിന് പകരം അടി കൊണ്ടവർക്കെതിരെയാണ് കേസെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽദോ എബ്രഹാം എം.എൽ.എക്കെതിരെ കേസെടുത്ത നടപടി തെറ്റാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് യോഗ്യനല്ല. പിണറായിയുടെ പൊലീസ് നയം സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.