നീലക്കുറിഞ്ഞി ഉദ്യാനം: എം.​എം.​മ​ണി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ക​ള്ള​നെ താ​ക്കോ​ൽ ഏ​ൽ​പ്പി​ക്കു​ന്ന​തു പോ​ലെ -ചെന്നിത്തല

കോ​ട്ട​യം: നീ​ല​ക്കു​റി​ഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാൻ സർക്കാർ അനുമതി നല്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊ​ട്ട​ക്കാ​മ്പൂ​രി​ലേ​ക്കു പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള റ​വ​ന്യു- വ​നം ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ൽ മ​ന്ത്രി എം.​എം.​മ​ണി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ക​ള്ള​നെ താ​ക്കോ​ൽ ഏ​ൽ​പ്പി​ക്കു​ന്ന​തു പോ​ലെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു. യു.ഡി.എഫിന്‍റെ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. 


3200 ഹെക്ടറാണ് വി.എസ് അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്ത് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വിഷയത്തിൽ വി.എസിന്‍റെ നിലപാട് അറിയാൻ താത്പര്യമുണ്ട്. വി.എസിനോട് വിരോധമുണ്ടെന്നു കരുതി നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണ്. ഈ തീ​രു​മാ​നം ജോ​യ്സ് ജോ​ർ​ജ് എം​.പി​യെ സ​ഹാ​യി​ക്കാനാണ്. ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ കൈ​യേ​റ്റ​ക്കാ​ർ​ക്കാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആരോപിച്ചു. 

ഈ കൊള്ള യു.ഡി.എഫ് അനുവദിക്കില്ല. യു.ഡി.എഫ് ഇടുക്കി ജില്ലാക്കമ്മറ്റി ചേർന്ന് ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യും.എ.കെ ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് എടുക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയതായും അദ്ദേഹം പറഞ്ഞു

ഇ​ടു​ക്കി ജി​ല്ല​യി​ൽ നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് 2006-ൽ ​പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തു​മൂ​ലം ജ​ന​ങ്ങ​ൾ​ക്കുണ്ടായ ആ​ശ​ങ്ക ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. 
 

Tags:    
News Summary - Ramesh Chennithala on Neelakkurunji Park-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.